പാലക്കാട്: ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് മരണം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ (25) ഒപ്പം സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍(25) എന്നിവരാണ് മരിച്ചത്.
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇരുവരും ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് അപകടം നടക്കുന്നത്.ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.