ബെര്‍ലിന്‍: കിഴക്കൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ കാർ ഇടിച്ചു കയറി ഒരു കുട്ടിയടക്കം രണ്ടുപേർ മരിച്ചു. 68-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. 400 മീറ്ററോളം ഓടിയ ശേഷമാണ് വാഹനം നിന്നത്.ഡ്രൈവർ പോലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായത് 50 വയസുകാരനായ ഡോക്ടറാണ്.
ഭീകരാക്രമണം ആണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക്, കറുത്ത ബി.എം.ഡബ്ല്യു. കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.