തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന് (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.