വടകര: മുക്കാളി ബ്ലോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. മുക്കാളി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.45നാണ് അപകടം നടന്നത്. മാഹി ഭാഗത്ത് നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവർ തലശ്ശേരി പ്രണവം നിവാസിൽ ജൂബി (38),യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. അമേരിക്കയില്‍ നിന്ന് വരികയായിരുന്ന ഷിജിലിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ജൂബി.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാറിന്റെ മുൻഭാഗം നീക്കിയതിന് ശേഷമാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്.
ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.