തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ഉയർന്ന താപനില തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 3, 4 (ഇന്ന്, നാളെ) തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണത്തേതിനെക്കാൾ 2°C മുതൽ 3°C വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടന്നാണ് പ്രവചനം.
താപനില കൂടുന്നതിനൊപ്പം ഈർപ്പമുള്ള വായുവും ഉണ്ടാകുന്നതിനാൽ അസ്വസ്ഥതയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.