ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാക്കനാട് സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാജ പതിപ്പ് ഇറങ്ങി 30 ദിവസത്തിനകമാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പ്രതികള്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. പ്രതികളെ ഇന്ന് വൈകീട്ട് കാക്കനാട് എത്തിക്കും.
സംഭവത്തില്‍ പ്രതികരണവുമായി ടൊവിനോയും നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന് സ്റ്റീഫനും രംഗത്തുവരികയും ചെയ്തിരുന്നു. ഫാന്റസി ആക്ഷന്‍ ഴോണറില്‍ ത്രിഡിയില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം നേടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നത്.