അബുദാബി: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ഇനി യുഎഇയില്‍ ഓൺ അറൈവല്‍ വിസ ലഭിക്കും.
അങ്ങനെവന്നാൽ കൂടുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി.