കല്‍പ്പറ്റ: വയനാട് നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണത്തില്‍ ദിനംപ്രതി മനുഷ്യ ജീവനുകള്‍ പൊലിയുമ്പോഴും ഇതില്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ കെ അഹമ്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു. ഇന്ന് അട്ടമലയില്‍ ബാലകൃഷ്ണന് എന്ന ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു.