ചേലക്കര : വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. യുഡിഎഫ് വിജയം ഉണ്ടായപ്പോൾ അവിടെ ആദ്യ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റേത് ഉജ്വലമായ വിജയമാണ്. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് വിജയം.
കേരള രാഷ്ട്രീയം എങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത് എന്നും കെ രാധാകൃഷ്ണന് ചേലക്കരയ്ക്ക് രാധേട്ടനാണ്. അങ്ങനെ രാധേട്ടന്റെ ചേലക്കര പ്രദീപിന്റേതുകൂടിയാണെന്ന് ജനം വിധിയെഴുതിയപ്പോള്‍ എല്‍ഡിഎഫിനും അത് വലിയൊരാശ്വാസമാകുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പാലക്കാട് ഡോ. പി സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവർക്കും ബോധ്യമായി. ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായ അദ്ദേഹത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ മുൻപന്തിയിൽ നിർത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.