ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവ ആഘോഷങ്ങൾ കണക്കിലെടുത്താണ് പരീക്ഷ തിയതി മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.