മോസ്കോ: റഷ്യയിൽ യുക്രൈനിന്റെ ആക്രമണം. റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കസാനിലാണ് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം നടന്നത്. 9/11 ഭീക്രമണത്തിന് സമാനമായി കസാനിലെ ബഹുനില കെട്ടിടങ്ങളിലേക്ക് യുക്രൈന് ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

കസാനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനവാസമുള്ള കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കസാന്‍ ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തിൽ കസാന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അതേസമയം റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകള്‍ അയച്ചിരുന്നുവെന്ന ആരോപണവുമായി യുക്രൈനും രംഗത്തെത്തി.