എറണാകുളം : കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ . നടി ദിവ്യ ഉണ്ണിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമർശനവുമായാണ് ഉമാ തോമസ് രംഗത്തെത്തിയത്. അപകടം സംഭവിച്ചതിന് ശേഷം നടിയിൽ നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു, എന്നാൽ വേണ്ട സമയത്ത് വിളിക്കാന്‍ പോലും അവര്‍ തയാറായില്ലെന്നും അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.
കൂടാതെ സ്റ്റേജ് തയ്യാറാക്കിയത് കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്ക് അപകടം പറ്റിയിട്ടും സാംസ്കാരിക മന്ത്രി സജി ചെറിയാന് പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുത്തതിനെയും അവർ വിമർശിച്ചു. തനിക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാന്‍ മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ തയാറായില്ല എന്നും ഉമാ തോമസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി . അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ സന്ദര്‍ശനത്തെ സ്നേഹത്തോടെ ഉമതോമസ് ഓർത്തു.