ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് ജയിൽ മോചിതനായി . ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി മൂന്ന് വരെയാണ് ജാമ്യം . വിവാഹ ശേഷം ജനുവരി 3 ന് തന്നെ തിരികെ ജയിലിൽ എത്തണം.
കഴിഞ്ഞ ദിവസമാണ് ഡൽഹി കോടതി ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. കർശന നിയന്ത്രങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . പുറത്ത് ഇറങ്ങിയാൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാവൂ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.