എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സിപിഐഎം നേതാവ് പി പി ദിവ്യയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉണ്ടെന്നാണ് വിവരം.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി കോടതി ചൊവ്വാഴ്ചയാണ് വിധി പറയുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കുന്നത് ഉചിതമാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ദിവ്യയ്ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.