ന്യൂയോര്‍ക്ക്: താലിബാനോട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യൂണിസെഫ്. നിലവിൽ ആറാം ക്ലാസ് വരെയാണ് അവിടെ പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുള്ളത് . ഈ തലത്തിലെ വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നെ പെൺക്കുട്ടികളെ ഉന്നത പഠനത്തിന് അയക്കില്ല .
ഈ സാഹചര്യത്തിലാണ് താലിബാനോട് യുനിസെഫിന്റെ അഭ്യര്‍ത്ഥന. താലിബാന്റെ ഈ തീരുമാനം 4,00,000 പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി. ഇതോടെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ഒകെ പ്രതിസന്ധിയിലാണ്. വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും പെണ്‍കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.