കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്.
എംടിയുടെ ഭാര്യ സരസ്വതി ടീച്ചർ, മകൾ അശ്വതി മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സുരേഷ് ഗോപി അല്പസമയം സംസാരിച്ചു.
എംടിക്കൊപ്പം ഉണ്ടായിരുന്ന ഓർമ്മകളും സുരേഷ് ഗോപി പങ്കുവെച്ചു. വടക്കൻ വീരഗാഥയുടെ ഓർമ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച് സുരേഷ് ഗോപി മലയാളത്തിന്റെ കലാ മഹത്വമാണ് എം ടി എന്ന് അനുസ്മരിച്ചു. മനുഷ്യമനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു എംടിയുടെതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.