കണ്ണൂര്‍: പയ്യന്നൂര്‍ നെസ്റ്റ് കോളേജില്‍ യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദ്ദനമേറ്റത്. കോളേജ് യൂണിയന് ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു.
കോളേജ് മാനേജ്മെന്റ് ചെയര്മാന് നേരെയും എസ്എഫ്ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായി. ചെയര്‍മാനെ അസഭ്യം പറയുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഐഎം. ഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും.