തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
യൂണിവേഴ്സിറ്റി കോളേജിലെ തന്നെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസെടുത്തത്. നേരത്തെ മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ അനസിന്റെ സുഹൃത്ത് കൂടിയാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി.
കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ക്രൂരമായി വിചാരണ നടത്തി. ജാതി വിളിച്ച് അധിക്ഷേപിച്ചു. യൂണിറ്റ് കമ്മിറ്റിക്കെതിരെ നില്ക്കാന് പാടില്ല. ഇത് കേരളമാണ്. യൂണിവേഴ്സിറ്റി കോളേജില്‍ വേറെ നിയമമാണ്. അതിനെതിരെ നില്ക്കാന് പാടില്ലെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു.