ന്യൂഡല്‍ഹി: രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പ്രമുഖ യുപിഎ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രാൻസാക്ഷനുകൾ ആണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യൽ മീഡിയയിലും ഒട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിലും തകരാറുകൾ റിപ്പോർട്ട് ചെയ്തത്.
എക്സിൽ #UPIDown എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ഇടം നേടി. സമൂഹമാധ്യമങ്ങൾ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് നടക്കുന്നത്. രസകരമായ മീമുകളും നിറയുന്നുണ്ട്. പണം അയച്ചാൽ പോകാതെ കറങ്ങി നിൽക്കുകയാണ് നിലവിൽ. പണമിടപാടുകൾ, ബിൽ പേയ്മെന്റുകൾ എന്നിങ്ങനെ കാര്യങ്ങൾക്കായി യുപിഐ ആശ്രയിക്കുന്ന നിരവധി പേരാണ് സാങ്കേതിക ബാധിച്ചത്.
ഏപ്രിൽ 12 ശനിയാഴ്ച രാവിലെ11.30 ഓടെയാണ് തടസം നേരിട്ട് തുടങ്ങിയത്. നിലവിൽ 1200 പരാതികൾ ലഭിച്ചതാണ് ടൗൺ ഡിക്ടക്ടർ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 66% ബിൽ പേയ്മെന്റ്കൾ നടത്തുന്നത് പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോർട്ട് ചെയ്തു. അതേസമയം 34 ശതമാനം പേർ ട്രാൻസ്ഫർമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
യുപിഐ സേവനങ്ങൾ തടസപ്പെടാൻ കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തിൽ യുപിഐ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുപിഐ തടസം നേരിടുന്നത്. സാങ്കേതിക തകരാർ മൂലമുള്ള പ്രേശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നാണ് എൻപിസിഐ യുടെ വിശദീകരണം.
യുപിഐ വീണ്ടും പണിമുടക്കി! സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമത്തിൽ എൻപിസിഐ