വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും.
ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള സാധാരണയായി യുഎസില്‍ നിര്‍മ്മിക്കാത്ത ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്ന് കരുതുന്നു. ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട ടെക് കമ്പനികള്‍ക്കും എന്‍വിഡിയ പോലുള്ള ചിപ്പ് നിര്‍മ്മാതാക്കള്‍ക്കും താരിഫ് ഒഴിവാക്കിയത് ഗുണം ചെയ്യും.