വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പകരചുങ്കം പ്രഖ്യാപിച്ച് യുഎസ്. അന്യായമായി ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പകരചുങ്കം പ്രഖ്യാപിച്ചത്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ‘ഡിസ്ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞാണ് തീരുവ ചുമത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ.