ബ്ലാക് ഫ്രൈഡേ ഓഫർ വിൽപ്പനകള്‍ പൊടിപൊടിക്കുമ്പോള്‍ സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസി എഫ്.ബി.ഐ. ഗൂഗ്ൾ ക്രോം, ആപ്പിൾ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്.
ഹോളിഡേ സീസണുകളിൽ സൈബർ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണെന്ന് മനഃസ്സിലാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഹോളിഡേ സീസണുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയരുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നതിനാൽ കൂടതൽ ജാഗ്രതപാലിക്കണമെന്നും ഏജൻസി അറിയിച്ചു.