പേരുമാറ്റം പുതിയ കാര്യമല്ല. പ്രത്യേകിച്ച് എൻഡിഎ സർക്കാരിന്റെ കാര്യം പറയുകയാണെങ്കിൽ ഒട്ടും പുതുമയല്ല. ഇന്ത്യയെ ഭാരതമാക്കാൻ പരിശ്രമിക്കുന്നത് കാണാൻ കഴിയും. ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ഒരിക്കൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു, ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം.
പഴയ പേരും പുതിയ പേരും ഇങ്ങനെ;
ഗാസിവാലി – ആര്യ നഗർ
ചന്ദ്പൂർ ഖുർദ് – പൃഥ്വിരാജ് നഗർ
മിയവാല – റാംജിവാല
ഖാൻപൂർ – ശ്രീ കൃഷ്ണപൂർ
ഖാന്പൂർ കുർസാലി – അംബേദ്കർ നഗർ
പഞ്ചുക്കി മാർഗ് – ഗുരു ഗോൾവാക്കർ മാർഗ്
നവാബി റോഡ് – അടൽ റോഡ്