പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എംഎല്‍എ. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോ ട് സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍.ആര്‍എസ്എസുമായി വി.ഡി. സതീശന് ധാരണയുണ്ടാക്കി. എഡിജിപി എം.ആര്. അജിത്കുമാറിന് ആര്‍എസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത്. ഇക്കാര്യത്തെക്കുറിച്ച് തനിയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
താന്‍ ഇത് പുറത്ത് വിടുമെന്നായപ്പോഴാണ് വി.ഡി. സതീശന് അന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത്.
തൃശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിക്കണമെന്നായിരുന്നു ധാരണ. പുനര്‍ജനി കേസില്‍ സതീശന് രക്ഷപ്പെടാന്‍ ബിജെപിയുടെ സഹായം ആവശ്യമായിരുന്നു. പുനര്‍ജനി കേസില്‍ ഇ ഡി അന്വേഷണം ഒഴിവാക്കാനാണ് സതീശന് ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ്കാര് ആരും ഗോള്‍വാര്‍ക്കറിനെ പൂജിക്കാറില്ല’. എഡിജിപി വിഷയത്തില്‍ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം
നേരത്തെ, മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം കലക്കിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതെന്നും വി.ഡി. സതീശന് ആരോപിച്ചിരുന്നു. സതീശന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് അന്‍വറിന്റെ ഇപ്പോഴത്തെ പ്രതികരണം.