കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇന്ന് നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റ് നന്നാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
കെഎസ്ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേര് പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ഉച്ചകോടിയില്‍ സന്നിഹിതരാകും. രണ്ട് ദിവസം ഉച്ചകോടി നീണ്ട് നില്ക്കും.