പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
ജാതിയിലും സാമ്പത്തിക നിലയിലും ഉയര്‍ന്ന ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പ്രതികള്‍. വിവാഹത്തിന്റെ 88-ാം ദിവസമാണ് കൊലപാതകം നടന്നത്.
ഹരിതയുടെ അമ്മാവന് ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ പ്രതികള്‍ ആവര്‍ത്തിക്കാന്‍ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുന്‍പാകെ പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ നല്‍കണമെന്നമെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്.