അജിത് നായകനാകുന്ന ചിത്രം വിടാമുയര്‍ച്ചിയുടെ റിലീസ് തീയതി മാറ്റിവച്ച് നിർമാതാക്കൾ. പൊങ്കലിന് റിലീസ് ആവേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കണക്കിലെടുത്താണ് പൊങ്കൽ ദിനത്തിൽ വിടമുയാർച്ചിയുടെ റിലീസ് മാറ്റിവച്ചതെന്ന് ലൈക്ക പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടമുയാർച്ചിയിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിലവിൽ രാംചരൺ നായകനായി എത്തുന്ന ഷങ്കർ ചിത്രം ഗെയിം ചേഞ്ചറും അരുൺ വിജയ് നായകനാകുന്ന വണങ്കാനും മാത്രമാണ് പൊങ്കലിന് റിലീസ് പ്രഖ്യാപിച്ച സിനിമകൾ. എന്നാൽ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിവെച്ചതിനെത്തുടർന്ന് രണ്ട് തമിഴ് സിനിമകളും കൂടി പൊങ്കലിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.