കൊച്ചി: കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ ടി എം ജര്‍സണ്‍ അറസ്റ്റില്‍. ജര്‍സണിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. 80 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമാണ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. 80തോളം വിദേശമദ്യ കുപ്പികളും ഭൂസ്വത്ത് സംബന്ധിച്ച രേഖകളും കണ്ടെത്തി.
പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇരുപത് മണിക്കൂറിലധികമാണ് ഇയാളുടെ എളമക്കരയിലെ വീട്ടില്‍ റെയ്ഡ് നീണ്ട് നിന്നത്. ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിരുന്നു നടപടി. ഫോര്‍ട്ടു കൊച്ചി – ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.