ചിയാന്‍ വിക്രം ആരാധകര്‍ കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി. എസ്.യു. അരുണ്‍കുമാറാണ് ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന് എന്നിവരും ചിത്രത്തിലുണ്ട്.
തിയേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേര്‍ഷ്യല്‍ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്.
മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് വീര ധീര ശൂരന്‍ ടീസര്‍. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്.
എച്ച് ആര് പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. നിലവില്‍ ചിത്രീകരണം ഔദ്യോഗികമായി പൂര്‍ത്തിയായി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.