തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മകന് ഒരു തുണയായി അയാൾ ഒരു പെൺക്കുട്ടിയെ കണ്ടെത്തുകയാണ്. തന്റെ സ്വന്തം മകളായി തന്നെ കണ്ട് ആ പെൺകുട്ടിയുടെ എല്ലാ കാര്യങ്ങളും തന്നെ അയാൾ വളരെ ഭംഗിയായി നോക്കുകയാണ് . എന്നാൽ പിന്നീട് എപ്പോഴോ തന്റെ സ്വന്തം മകളെ പോലെ കരുതിയ അവർ വഴിവിട്ട ഒരു ബന്ധത്തിലേക്ക് പോകുകയാണ് എന്ന് ഇയാൾക്ക് മനസിലാകുന്നു . അങ്ങനെ പിന്നീട് ഇയാൾ ഇവരെ സാമ്പത്തികമായി സഹായിക്കുന്നതിൽ ഒകെ ഒരു നിയന്ത്രണം വരുത്തുന്നു. ഇതിൽ ദേഷ്യം വന്ന മരുമകൾ തന്റെ ആൺ സുഹൃത്തുമായി ഗൂഢാലോചന നടത്തി ഇവരുടെ അമ്മായിഅച്ഛനെ കൊല്ലുകയാണ് തുടർന്ന് ഈ കേസ് പോലീസിനെ അറിയിക്കുന്നു ഇത് ഒരു കൊലപാതകമാണെന്ന് ഒറ്റനോട്ടത്തിൽ പൊലീസിന് മനസിലാകുന്നു . അങ്ങനെ പോലീസ് അവരുടെ അന്വേഷണം തുടങ്ങുകയാണ് , കേസിന്റെ ഒരു ഘട്ടത്തിൽ പോലീസിന്റെ സംശയം തിരഞ്ഞത് അയാളുടെ മരുമകളിലേക്കായിരുന്നു ….. പിന്നീട് കേരളം കേട്ടത് ഞെട്ടിക്കുന്ന ഒരു കൊലപാതവർത്തയായിരുന്നു, മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും സാക്ഷിയായ ഭാസ്ക്കര കാരണവരുടെ കൊലപാതക വാർത്തയായിരുന്നു അത്.
2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശിചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. മലയാള ജനതയ്ക്ക് സ്ത്രീകൊലപാതികളോടുള്ള കാഴ്ചപ്പാട് മാറിയത് ഈ ഒരു കേസലാണ് . പതിവ് പോലെ തന്നെ ആ ദിവസം കാരണവേഴ്സ് വില്ലയിൽ വീട് ജോലിക്കും മറ്റും സഹായത്തിന് വരുന്ന സ്ത്രീ അവിടേയ്ക്ക് എത്തുകയാണ്. വീട്ടിലേക്ക് കേറിയ സ്ത്രീ അവിടെ ആകെ ആലംകോലമായി കിടക്കുന്നത് ശ്രദ്ധിക്കുകയാണ് . അതായത് അവിടെ ഹാളിലൊക്കെ മുളകുപൊടി വീണുകിടക്കുന്നത് ഇവർ കാണുകയാണ് , എന്നാൽ അവർ ആദ്യം അത് കാര്യമമാകുന്നില്ല , തുടർന്ന് ഇവർ മറ്റൊരു കാര്യം കൂടി നോക്കുകയാണ് അതായത് ഭാസ്ക്കര കാരണവർ ഇത് വരെ എഴുനേൽറ്റിട്ടില്ല
സാധാരണ ഭാസ്കര കാരണവർ ആ സമത്ത് എഴുനേൽക്കാറുണ്ട് ഇല്ലങ്കിൽ ഈ ഒരു വേലക്കാരിയാണ് അയാളെ വിളിച്ച് എഴുനേൽക്കുപ്പിക്കുന്നത് . അങ്ങനെ ഇയാൾ ആ സമയം എഴുനേൽറ്റിട്ടില്ല എന്ന് മനസിലാക്കിയ വേലക്കാരി ഇയാളെ എഴുനേൽപ്പിക്കാൻ പോകുന്നു , ഇയാൾ പൊതുവെ കിടക്കാൻ നേരം വാതിൽ ഒന്നും കുറ്റിയിടാത്ത ആളാണ് , അങ്ങനെ ആ ഒരു സമയം ഇവർ മുറിയിലോട്ട് കേറുമ്പോൾ ഭാസ്ക്കര കാരണവർ അനക്കം ഇല്ലാതെ കിടക്കുന്നത് അവർ ശ്രദ്ധിക്കുകയാണ് .
കാരണവേഴ്സ് വില്ലയിൽ താമസിച്ചിരുന്നത് , ഭാസ്കര കാരണവരുടെ ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു മകനും ,അയാളുടെ ഭാര്യ ഷെറിനും , പിന്നെ അവരുടെ നാല് വയസുള്ള കുട്ടിയും മാത്രമായിരുന്നു . എന്നാൽ ഈ സമയത്ത് അയാളുടെ മകൻ ബിനു കാരണവേഴ്സ് വില്ലയിൽ ഇല്ലായിരുന്നു . മുറിയിലെത്തിയ ഈ ഒരു വേലക്കാരി ഭാസ്കര കർന്നവരെ കുലുക്കി ഒകെ വിളിക്കുകയാണ് എന്നിട്ടും അയാളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല മാത്രമല്ല അപ്പോഴാണ് അവർ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് , അതായത് ആദ്യം ഹാളിൽ കണ്ട പോലെ തന്നെ മുളകുപൊടി ഇയാൾ കിടക്കുന്ന കട്ടിലിലും അതുപോലെ തന്നെ നിലത്തും ഒകെ കിടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഈ വേലക്കാരി അടുത്ത മുറിയിലുള്ള മരുമകളായി ഷെറിനെ വിളിക്കുകയാണ് , ഷെറിൻ വന്ന് അമ്മായിഅച്ഛനെ കുലുക്കി വിളിച്ച് നോക്കിയിട്ടും യാതൊരു പ്രതികരണമാവും ഇയാൾ കാണിച്ചില്ല എന്ത് ചെയ്യണം എന്ന് അറിയാതെ ഇവരുടെ വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിലുള്ള ഡ്രൈവറെ ഇവർ പിന്നീട് വിളിക്കുകയാണ്. അപ്പോഴേക്കും ഇവർ ഭാസ്ക്കരാകരണവർ മരിച്ചു എന്ന നിഗമനത്തിൽ എത്തുവാണ്. ഈ ഡ്രൈവർ ആയിട്ടുള്ള വ്യക്തി ഇവരുടെ വീടിന്റെ അടുത്തുള്ള പഞ്ചായത്ത് പ്രസിഡന്റിനെയും വിവരം അറിയിക്കുകയാണ് . അങ്ങനെ ഭാസ്കാര കാരണവർ മരണപ്പെട്ടു എന്ന കാര്യം സ്ഥിതിക്കരിക്കുകയാണ് . മുളകുപ്പൊടി വീടിന്റെ ഉള്ളിൽ ചുറ്റും വിതറിയിരിക്കുന്നത് കൊണ്ട്തന്നെ ഇത് ഒരു സാധാരണ മരണം അല്ല എന്നും സംഭവം അറിഞ്ഞു വരുന്നവർക്ക് ഒകെ മനസിലാക്കുകയാണ്.
കൂടാതെ തന്നെ മോഷണശ്രമവും നടന്നു എന്ന് ഈ വീട്ടിൽ ഉണ്ടായിരുന്നവർക്ക് മനസിലാക്കുകയാണ് . അങ്ങനെ ഭാസ്ക്കരാകരണവർ അവിടെ മരിച്ചു എന്ന വാർത്ത ആ നാട്ടിലാകെ പരക്കുകയാണ്. 65 കാരനായിരുന്ന ഭാസ്ക്കരകാരണവർ ആ നാട്ടിലെ ഒരു പ്രമാണിയും കൂടെ ഒരുപാട് പേർക്ക് സഹായങ്ങൾ ഒകെ ചെയുന്ന വ്യക്തിയുമായിരുന്നു . അവിടെ തുടങ്ങുകയാണ് ഈ ഭാസ്ക്കര കാരണവർ കേസ് . പിന്നീട് നിമിഷ നേരം കൊണ്ടാണ് ഡോക്ടർമാർ , പോലീസുകാർ , ഫോറൻസിക് വിധക്ക്തർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ സംഘം കാരണവേഴ്സ് വില്ലയിൽ എത്തിയത്
എന്നാൽ പോലീസിന്റെ ആദ്യ പരിശോധനയിൽ അവിടെ നിന്ന് ഒരു തെളിവും പ്രതേകിച്ച് ലഭിച്ചില്ല , മുളകുപൊടി ഒകെ വിതറിയിരിക്കുന്നത് കൊണ്ട് തന്നെ ഡോഗ് സ്ക്വാഡിനും അവിടെ ഒന്നും ചെയാൻ സാധിച്ചില്ല , മാത്രമല്ല ഫിംഗർപ്രിന്റ്സും ഒന്നും കിട്ടിയില്ല അങ്ങനെ ആകെ എവിടുന്ന് അന്വേഷണം തുടങ്ങണം എന്ന് ഒള്ള ഒരു ആശകൊഴപ്പത്തിലായി അന്വേഷണസംഘവും. തെളിവുകൾ കിട്ടാത്ത സാഹചര്യത്തിൽ പിന്നീട് ഈ അന്വേഷണ സംഘം ആ വീടിന്റെ പരിസരവും ചുറ്റുപാടും ഒകെ നോക്കികയാണ് അതായത് അവിടെ ഉണ്ടായിരുന്ന കാര്യങ്ങൾ ഒകെ തന്നെ ഇവർ അരിച്ച് പിറക്കി പരിശോധിക്കുകയാണ് . എന്നാൽ അവിടെ നിന്നു കാര്യമായി തെളിവുകൾ ഒന്നും കിട്ടിയില്ല .
അന്ന് സിസിടിവി ഒകെ അധികം പ്രചാരത്തിൽ ഇല്ലാത്ത കാലമായിരുന്നു എന്നാലും ടൗണിലൊക്കെ കിട്ടാവുന്ന പരമാവധി സിസിടിവി ദൃശങ്ങൾ പോലീസുകാർ പരിശോദിച്ചു , മാത്രമല്ല അവരുടെ ചോദ്യംചെയ്യൽ അയല്പക്കക്കാരിലേക്കും സമീപ വാസികളിലേക്കും നീണ്ടു. ഇവരെ ഓകേ ചോദ്യം ചെയ്തു എങ്കിലും ഒരു തെളിവും ഇല്ലാതെ ഒരു ഉത്തരവും ഇല്ലാതെ നില്‍ക്കുകയായിരുന്നു അന്വേഷണസംഘം . പക്ഷെ പോലീസ് വിട്ടില്ല , ഭസ്ക്കരകാരണവരുടെ മരണത്തിന്റെ മൂന്നാം നാൾ അന്വേഷണസംഘം വീട്ടുകാരെ ഒന്നും കൂടെ ചോദ്യം ചെയുക്കയാണ്. അങ്ങനെ പോലീസുകാർ മരുമകളായ ഷെറിനെ ചോദ്യം ചെയുക്കയാണ്,എന്നാൽ ഷെറിൻ ഈ ചോദ്യം ചെയ്യലിൽ വളരെ കൂൾ ആയാണ് ഇരുന്നത് മാത്രമല്ല കേസ് തിരിച്ചുവിടാൻ അനുസരിച്ച് കള്ളങ്ങളും ഷെറിൻ പോലീസിനോട് പറഞ്ഞിരുന്നു.
ഇതൊക്കെ പോലീസ് വിശ്വസിക്കുകയും ചെയ്തു എന്നതായിരുന്നു മറ്റൊരു ട്വിസ്റ്റ്. വീടിന്റെ രണ്ടാം നിലയിൽ സ്ലൈഡ് ചെയ്തത് തുറക്കാൻ പറ്റുന്ന ഒരു ജനൽ ഉണ്ട് എന്നും ആ ജനാലിന് ലോക്കില്ല എന്നതും അത് വഴി ആർക്കും അകത്തേക്ക് വരം എന്നതായിരുന്നു ഷെറിൻ പോലീസിനെ പറഞ്ഞ വിശ്വസിപ്പിച്ച കള്ളം , ക്രൈം സ്സീനിൽ ആദ്യം എത്തിയ പോലീസിനും അത് മോഷണശ്രമത്തിനിടെ നടത്തിയ കൊലപാതകം ആണോ എന്നൊരു സംശയം കേസിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു . ഇവർ ,മുകളിലത്തെ നിലയിൽ ചെന്ന് നോക്കിയപ്പോഴും ഷെറിൻ പറഞ്ഞ ആ ഒരു ജനൽ അവിടെ ഉണ്ടായിരുന്നു അതിന് ലോക്കും ഉണ്ടായിരുന്നില്ല , പുറത്ത് നിന്ന് ആർക്കും ഇതിലൂടെ കടക്കാം എന്ന് പൊലീസിന് മനസിലാക്കുകയാണ്, എന്നാൽ പിന്നീട് ഈ സംഭവം പൊലിസ് ഒന്ന് റീക്രിയേറ്റ് ചെയ്യുകയാണ്
അതായത് കൊലപാതകത്തിനായി ആ ഒരു ക്രിമിനൽ അതിനിലുള്ളിൽ കടക്കാക്കുന്നത് തൊട്ട് ഭാസ്ക്കര കാരണവരെ കൊലുന്നത് വരെയുള്ള സീസണുക്കൾ ഒന്ന് റീക്രിയേറ്റ് ചെയ്യാൻ അവർ പദ്ധതിയിടുകയാണ് . അങ്ങനെ അന്വേഷണസംഘം അതിനായുള്ള കാര്യങ്ങൾക്കൊക്കെ സെറ്റ് ചെയ്തു. എന്നാൽ ആ ഒരു സമയത്താണ് അവർ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത് രണ്ടാം നിലയിലെ ഈ ജനലിന്റെ അടുത്തേക്ക് എത്തണമെങ്കിൽ അവിടെ ഈ ഒരു കൊലപാതകം ചെയ്ത ആൾക്ക് സപ്പോർട്ട് ചെയ്ത കേറാൻ എന്തെങ്കിലും സാധനം വേണം എന്നാൽ അവിടെ ഒരു പൈപ്പിന്റെ ലിനോ അല്ലെങ്കിൽ സൺഷായ്ഡോ പാരപ്പെറ്റുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അതിലൂടെ അവർ ഒരു കാര്യം മനസിലാക്കുകയാണ് മുകളിലേക്ക് എത്തണമെങ്കിൽ ഒരു ഏണി അല്ലങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും കാര്യങ്ങളുടെ സഹായം വേണം എന്ന്. അങ്ങനെ പോലീസ് ആ ഒരു പരിസരത്ത് ഏണി ഉണ്ടോ എന്നൊക്കെ പരിശോദിക്കുകയാണ് . ആ പരിശോധനയ്ക്കൊടുവിൽ അവർ ആ പറമ്പിൽ ചാരി വെച്ച നിലയിൽ ഒരു ഏണി കാണുകയാണ്. എന്നാൽ പോലീസ് നേരെ ഈ ഏണി എടുത്ത് കൊണ്ട് പോക്കുകയല്ല ചെയ്തത് ,മറിച്ച് അവർ ആ ഏണി ലെൻസ് ഒകെ വെച്ച പരിശോധിക്കുകയാണ് അതിൽ നിന്ന് അവർക്ക് ഒരു കാര്യം മനസിലാക്കുകയാണ് അതായത് ആ ഒരു ഏണി ഉപയോഗിച്ചിട്ട് കുറച്ച നാളുകളായി , കാരണം ആ ഒരു ഏണിയിൽ പൊടി ഒകെ പിടിച്ചിരിക്കുന്നുണ്ടായിരുന്നു, അതിൽ നിന്ന് പൊലീസിന് മനസിലാക്കുകയാണ് ഈ ജനൽ വഴി അല്ല അവർ കേറിയത് എന്നുള്ളത് മാത്രമല്ല ആ വീട്ടിലെ മറ്റൊരു പൂട്ടും തകർന്നിട്ടില്ല.അതായത് അകത്തുനിന്നാരെങ്കിലും വാതിൽ തുറന്ന് കൊടുത്താകണം ഈ ഒരു കൊലപാതകി എത്തിയിട്ടുണ്ടാകുക എന്ന നിഗമനത്തിൽ എത്തുകയാണ് പോലീസ്.
പോലീസ് ആ സമയം അന്വേഷണം കടിപ്പിച്ചിരിക്കുകയായിരുന്നു അങ്ങനെ അവർക്ക് സംശയമുള്ള ആളുകളുടെ നമ്പറുകളെല്ലാം സൈബർസെല്ലിനെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. സൈബർ സെൽ നൽകിയ റിപ്പോർട്ട് പ്രകാരം കൊലപാതകം നടന്ന അന്നും അതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലുമായി ഷെറിന്റ ഫോണിലേക്ക് നിരന്തരം ഒരു നമ്പറിൽ നിന്ന് കാൾ വന്നിട്ടും ഉണ്ട് അതുപോലെ തന്നെ കാൾ അങ്ങോട്ടും പോയിട്ടുണ്ട് , പിന്നീട് പൊലീസിന് കാര്യങ്ങൾ ഒകെ ഏകദേശം മനസിലായി. തെളിവുകൾ ഒന്നും ഇല്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഷെറിനെ ചോദ്യം ചെയുക്കയാണ് , കടുത്ത ഭാഷയിലുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ ഷെറിൻ ഒടുവിൽ താനും തന്റെ ആൺസുഹൃത്തും നടത്തിയ കൊലപാതകമാണിതെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തുകയാണ്.
അക്കാലത്ത് വ്യാപകമായിരുന്ന സമൂഹ മാധ്യമമായ ഓര്‍കുട്ട് വഴി ഷെറിന് പരിചയപ്പെട്ട കോട്ടയം സ്വദേശി ബിബീഷ് ബാബു എന്ന ബാസിതായിരുന്നു ഈ കൊലപാതകം നടത്തിയിരുന്നത് . ഇയാളായിരുന്നു കേസിലെ രണ്ടാം പ്രതി.ഭാസ്കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് ഈ ഒരു കൊലപാതകത്തിലേക്ക് ഷെറിനെ നയിച്ചത്ത്.ഉറക്കത്തിനിടയില്‍ ശ്വാസം മുട്ടിച്ചാണ് ഭാസ്കര കാരണവരെ പ്രതികള്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇളയമകന് ബിനുവിന് എന്നുമൊരു കൂട്ടാകുമെന്നു കണ്ടാണ് ഭാസ്കര കാരണവര്‍ 2001ല്‍ ഷെറിനുമായുള്ള മകന്റെ വിവാഹം നടത്തുന്നത്.
വിവാഹ ശേഷം മകനെയും മരുമകളേയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്തു. വര്‍ഷങ്ങളായി അമേരിക്കയില്‍ ഉദ്യോഗസ്ഥനായിരുന്നു ഭാസ്കര കാരണവര്‍. കൊല നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ഷെറിനെയും മകനെയും ഇയാള്‍ നാട്ടിലേക്കയുക്കുകയും ചെയ്തു. പിന്നാലെ വിശ്രമജീവിതം നാട്ടിലാകാമെന്ന് കരുതി ഭാസ്കരകാരണവരും തിരികെ നാട്ടിലേക്ക് മടങ്ങി. ചെങ്ങന്നൂരില്‍ കുടുംബ ഓഹരിയായി ലഭിച്ച വസ്തുവില്‍ ഇതിനായി വീടും വെച്ചു. ഷെറിന്റെ സുഹൃത്ത് ബന്ധങ്ങളില്‍ കാരണവരുടെ എതിര്‍പ്പാണ് അസ്യാരസ്യങ്ങളുടെ തുടക്കമെന്ന് അന്നത്തെ വാര്‍ത്തകളില്‍ വിശദീകരിക്കുന്നു.പലരില്‍ നിന്നായി ഷെറിന് പണം കടം വാങ്ങുകയും ഇത് ഭാസ്കര കാരണവര്‍ വീട്ടുന്ന സാഹചര്യം വരെയുണ്ടായി.
ഷെറിന്റെ മറ്റ് പുരുഷന്മാരുമായുള്ള വഴിവിട്ട ബന്ധവും മറ്റ് പ്രശ്നങ്ങളും കൂടിയായതോടെ മകന്റെയും മരുമകളുടെയും പേരില്‍ സ്വത്തുകള്‍ എഴുതിയ വില്പത്രം ഭാസ്കര കാരണവര്‍ റദ്ദ് ചെയ്തു. ഇതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്. കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് വരുത്തി തീര്‍ക്കുന്ന നിലയിലാണ് ഷെറിന് സംഭവം ആസൂത്രണം ചെയ്തത്. സുഹൃത്തുക്കളായ ബാസിത്, ഷാനറു റഷീദ്, നിഥിന് എന്നിവരാണ് ഭാസ്കര കാരണവരെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.87 സാഹചര്യ തെളിവുകളായിരുന്നു അന്ന് കോടതിയില്‍ പ്രോസിക്യൂഷന് ഷെറിനെതിരെ നിരത്തിയത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ചയ്ക്കിടെ ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും 277 പേജുള്ള വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. 2010 ജൂണ്‍ 11നായിരുന്നു മാവേലിക്കര അതിവേഗ കോടതി ഷെറിന് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ ജീവപര്യന്തത്തിന് ശിക്ഷിക്കുന്നത്. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പിന്നീട് നെയ്യാറ്റിന്‍കര വനിത ജയിലിലേക്കുമാണ് ഷെറിനെ മാറ്റിയത്. കഴിഞ്ഞ ദിവസമായിരുന്നു 14 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സംസ്ഥാന മന്ത്രിസഭ ഷെറിന് ശിക്ഷായിളവ് അനുവദിച്ചത്. തിരുത്താനാകാത്ത വലിയ ഒരു കുറ്റമാണ് ഷെറിൻ ചെയ്തത് എങ്കിലും അന്നും ഇന്നും താൻ ചെയ്ത തെറ്റിൽ ഒരു കൂസലില്ലാതെ ഷെറിനെയാണ് കേരളസമൂഹത്തിന് കാണാൻ കഴിഞ്ഞത് .