മലപ്പുറം: ഇന്നലെ വിവാഹിതനാകേണ്ടിയിരുന്ന വിഷ്ണുജിത്തിനെ കാണാതായിട്ട് അഞ്ച് ദിവസമായി. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെയാണ് (30) കാണാതായത്.
വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്റെ അടുത്തേക്ക് കഴിഞ്ഞ നാലിന് രാവിലെ ആറോടെ പോയതാണ്. ബസിലായിരുന്നു യാത്ര. രാത്രി 8.10നാണ് അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി.
ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽനിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്. കഞ്ചിക്കോട് നിന്നാണ് വിഷ്ണുജിത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് സംഘങ്ങളായി യുവാവിനായി തിരച്ചിൽ ആരംഭിച്ചതായി മലപ്പുറം എസ്.പി എസ്. ശശിധരൻ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണിന്റെ കോൾ വിവരങ്ങളും ശേഖരിച്ചുവരുന്നു. കുറച്ചു വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും എസ്.പി അറിയിച്ചു. തിരോധാനവുമായി ബധപ്പെട്ട് മലപ്പുറം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലക്കാട് ഐസ്ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.