ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്കിടയിലെ ജനനനിരക്ക് കുറയുന്നതില്‍ ആശങ്കയുമായി വിശ്വഹിന്ദു പരിഷത്ത്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഹിന്ദു സമൂഹത്തിലെ ആദരണീയരായ സന്യാസിമാര്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആസൂത്രിതമായി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ബംഗ്ലാദേശ് പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കുമെന്ന് ചില ഘടകങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കണം. ലോകം മുഴുവന്‍ കാണുന്ന മഹാ കുംഭമേളയില്‍ ഇന്ത്യയുടെ സനാതന പാരമ്പര്യം ദൃശ്യമാണെന്നും പരിപാടിയില്‍ പങ്കെടുത്ത ഗോരക്ഷ പീഠാധീശ്വരും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.