ക്രിസ്മസ് സമ്മാനമായി ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡ് വിവോ.
വിവോയുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ Y29 5G (vivo Y29 5G) എന്ന സ്മാർട്ഫോണാണ് വിവോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് . നാല് വേരിയന്റുകളില്‍ ഈ ഫോണ്‍ വാങ്ങാൻ ലഭ്യമാകും എന്നതാണ് ഒരു പ്രത്യേകത. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64-റേറ്റിങ് സഹിതമാണ് ഇത് എത്തുന്നത്. കൂടാതെ വേവ് ക്രെസ്റ്റ് ഫോണ്‍ കെയ്സുമായി ജോടിയാക്കുമ്ബോള്, ഈഫോണ്‍ ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആയി മാറുന്നു, ഇത് ആഘാതങ്ങളില്‍ നിന്ന് എക്സ്ട്രാ പ്രൊട്ടക്ഷൻ നല്കുന്നു എന്ന് കമ്പനി പറയുന്നു.120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്പ്ലേ, 1608 × 720 റെസല്യൂഷൻ, 1000 നിറ്റ്സ് ബ്രൈറ്റ്നസ്, ഐ പ്രൊട്ടക്ഷൻ മോഡ്, TÜV റൈൻലാൻഡ് സർട്ടിഫൈഡ് എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.കൂടാതെ മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസും SGS സർട്ടിഫിക്കേഷനും നല്കുന്ന സെഗ്മെൻ്റിലെ ആദ്യ സ്മാർട്ട്ഫോണ്‍ ആണ് ഇത് എന്ന് കമ്ബനി അവകാശപ്പെടുന്നു.ഡിമെൻസിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 4/6/8 ജിബി റാം; 128/256GB സ്റ്റോറേജ്; 8 ജിബി എക്സ്റ്റെൻഡഡ് റാം ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയുന്നുണ്ട്.കൂടാതെ രവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.വിവോ Y29 5ജിയുടെ 4GB+128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില (ടൈറ്റാനിയം ഗോള്‍ഡ്: 16,499 രൂപ). ഇതിന്റെ 6GB/128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്) ആണ് വില. ഇന്നുമുതല്‍ വിവോ ഓണ്‍ലൈൻ സ്റ്റോറില്‍നിന്ന് ഇത് വാങ്ങാനാകും . എന്തായാലും സ്മാർട്ഫോൺ പ്രേമികൾക്ക് ഇതിലും നല്ല ക്രിസ്മസ് സമ്മാനം കിട്ടില്ല എന്ന് തന്നെ പറയാം
കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയില്‍ എത്തി
വിവോയുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ Y29 5G (vivo Y29 5G) എന്ന സ്മാർട്ഫോണാണ് വിവോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്

Leave a comment
Leave a comment