ഹൈദ്രാബാദ്: ഹേമ കമ്മിറ്റിയുടെ മാതൃകയില്‍ തെലുഗു സിനിമയില്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ‘വോയ്സ് ഓഫ് വിമന്‍’. ഡബ്യൂസിസി മാതൃകയില്‍ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് ഇത്. വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു. അവര്‍ നല്കിയ റിപ്പോര്‍ട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാന്‍ സമഗ്ര നയരൂപീകരണം വേണം എന്നും ‘വോയ്സ് ഓഫ് വിമന്‍’ ആവശ്യപ്പെടുന്നുണ്ട്.