ഗ്വാട്ടിമാല: മധ്യ അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയും ചാരവും പാറകളും പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ഗ്വാട്ടിമാലൻ അധികൃതർ ആയിരത്തോളം ആളുകളെ ഒഴിപ്പിച്ചു. അപകട മേഖലയിലുള്ളത് 30,000 പേരാണ്. ഫ്യൂഗോ അഗ്നിപർവതം ലാവ, ചാരം, പാറകൾ എന്നിവ പുറത്തേക്ക് തുപ്പിയതിനെ തുടർന്ന് താമസക്കാർ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ സുരക്ഷ തേടി.
ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫ്യൂഗോ അഗ്നിപർവതം ഞായറാഴ്ച മുതൽ സജീവമായി കാണപ്പെട്ടിരുന്നു. 2018ലെ വൻ അഗ്നിപർവത സ്ഫോടനത്തിൻ്റെ ആഘാതം വിട്ടൊഴിയാത്ത പ്രദേശവാസികൾ ഉടൻ തന്നെ താൽക്കാലിക അഭയ കേന്ദ്രത്തിൽ സുരക്ഷ തേടിയിട്ടുണ്ട്. അന്ന് 215 പേരാണ് കൊല്ലപ്പെട്ടത്.