കൊച്ചി: വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെ പറ്റി ചാനല്‍ വഴി മോശം പരാമര്‍ശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജന് ഹൈക്കോടതിയെ സമീപിച്ചത്.
വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി എംജെ സോജന് അനുകൂലമായിട്ടാണ് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് റദ്ദാക്കിയ കോടതി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു.