വയനാട്: മുന്‍ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുക്കും. എന്‍ എം വിജയന് സുധാകരന് അയച്ച് കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുക്കുക.
തന്റെ സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന് നേരത്തെ സുധാകരന് കത്തയച്ചിരുന്നു. എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് കെ സുധാകരന് സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന് പ്രതികരിച്ചിരുന്നു.