തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തില്‍ നിർണായക തീരുമാനവുമായി സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് പുതിയ തീരുമാനം.
ഇതിനായി ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും ആണ് രൂപീകരിച്ചത്. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും.
കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിർണായക നടപടി കൈക്കൊണ്ടത്.