വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ.സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം.
എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, കാലാവസ്ഥ പ്രശ്നം കാരണം വയനാട്ടിലേക്കുള്ള മന്ത്രിമാരുടെ ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി. മന്ത്രിമാരായ കെ. രാജൻ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്. റവന്യൂ മന്ത്രി ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി.