വയനാട്: നല്കിയ സ്നേഹത്തിന് പകരം നല്കാന് വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 117 ആം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്.