വിവാഹ മോചനത്തിനു ശേഷം സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറും ഗായികയും ജിവിയുടെ മുൻ ഭാര്യയുമായ സൈന്ധവിയും ഒരുമിച്ച് വേദിയിൽ പാടാനെത്തിയത് വലിയ ചർച്ചയായിരുന്നു. അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജി വി.
തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദി പങ്കിട്ടതെന്നും വ്യക്തമാക്കി ജി വി പ്രകാശ് കുമാർ. വേർപിരിയലിനു ശേഷവും, മുൻ ഭാര്യ സൈന്ധവി ജിവി പ്രകാശിൻ്റെ മലേഷ്യയിൽ നടന്ന സംഗീതപരിപാടിയിൽ പ്രകടനം തുടർന്നിരുന്നു. ഇവരുടെ ഒരുമിച്ചുള്ള പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും ജിവി പ്രകാശ് കുമാർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 2013 ലായിരുന്നു ജിവി യുടെയും സൈന്ധവിയുടെയും വിവാഹം. കഴിഞ്ഞ വർഷം മേയിലാണ് ഇരുവരും വിവാഹമോചിതരായത്.