ചെന്നൈ: നമുക്ക് നഷ്ടമായത് വലിയ എഴുത്തുകാരനെയാണെന്ന് നടൻ കമൽ ഹാസൻ. മലയാളം എഴുത്തുകാരിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ എം ടി വാസുദേവൻ നായർ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞ് പോയിയിരിക്കുകയാണ്. മലയാള സിനിമ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ എഴുത്തുകാരനും ഞാനും തമ്മിലുള്ള സൗഹൃദത്തിന് 50 വയസ്സായി. ഏറ്റവും അവസാനമായി മനോരഥങ്ങള്‍ എന്ന ടെലിവിഷൻ പരമ്പര വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. സിനിമാലോകത്തും സാഹിത്യലോകത്തും പത്രപ്രവർത്തനം രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം വേദനാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.