അബുദാബി: അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും മായം ചേര്‍ന്നതാണെന്നും ആരോഗ്യ വകുപ്പ്. ഭാരം കുറക്കല്‍, ബോഡി ബില്‍ഡിങ്, ലൈംഗിക ശേഷി വര്‍ധിപ്പിക്കല്‍, സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആരോഗ്യവകുപ്പ് ഇത്രയധികം ഉല്പന്നങ്ങള് പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കിയത്. ഇത്തരം ഉൽപ്പന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. പിടിച്ചെടുത്ത ചില ഉല്പന്നങ്ങളില് യീസ്റ്റ്, പൂപ്പല്‍, ബാക്ടീരിയ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി.
വ്യാജമോ മായം ചേര്‍ത്തതോ ആയ ഉല്പന്നങ്ങളുടെ നിര്‍മാണം രണ്ടുവര്‍ഷം വരെ തടവും 5000 മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തടവും ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുകയും ചെയ്യും.