ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്. കാല്പന്തിന്റെ ഇതിഹാസം , ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിലേക്ക് വരുന്ന തിയതി പ്രഖ്യാപിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ മെസി കേരളത്തിൽ ഉണ്ടാകുമെന്നും കായികമന്ത്രി പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങൾക്കാണ് അവർ കേരളത്തിൽ എത്തുക.
അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ. മലപ്പുറം മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കിയാണ് കലൂർ സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.14 വർഷങ്ങൾക്ക് മുമ്പാണ് മെസി ഇന്ത്യയിൽ ഫുട്ബോൾ കളിക്കാനെത്തിയത്. 2011 ലാണ് അർജന്റീന ഇന്ത്യയിൽ പന്ത് തട്ടാനെത്തിയത്.അന്ന് കൊൽക്കത്തയിലായിരുന്നു മത്സരം . എന്തായാലും നീലപ്പടയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് കേരളം ഒന്നടങ്കം