ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്സിന് നല്‍കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആറര ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കുക. ഇന്ന് മുതല്‍ മൂന്ന് ദിവസം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 3 വരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. ഏഴായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് വാക്സിന് വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
25 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികള്‍ക്ക് പോളിയോ വാക്സിന് നല്‍കണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു. അതേസമയം പൂര്‍ണ വെടിനിര്‍ത്തലുണ്ടാവില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു.