ലോസ് ആഞ്ജലസ്: ബുധനാഴ്ച ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് പുതിയ കാട്ടുതീ രൂപപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന് പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിൽ തീ വ്യാപിച്ചു.
ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കട്ട് തീയ്ക്ക് ശേഷമാണ് പുതിയ കാട്ടുതീ രൂപപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചത്. സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.