ലോസ് ഏഞ്ചലസിലെ പസഫിക് പാലിസേഡുകളിലെ രണ്ടായിരത്തോളം ഏക്കർ സ്ഥലത്ത് കാട്ടുതീ പടർന്നു. വൈകുന്നേരം ആറരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. പതിമൂവായിരത്തോളം കെട്ടിടങ്ങൾ അപകട ഭീഷണിയിലാണ്. അഗ്നിശമന സേന തീ അണക്കുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചലസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ശക്തി പ്രാപിക്കുകയും കൂടുതൽ നാശങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് വീടുകൾക്ക് തീപിടിച്ചതിനെ തുടർന്ന് തീയിൽ നിന്ന് രക്ഷപ്പെടാൻ താമസക്കാർ കാറുകൾ ഉപേഷിച്ച് പോകുന്ന സാഹചര്യമാണ് ഉള്ളത്.