ന്യൂഡൽഹി : വിവാദങ്ങളും വിമർശനങ്ങളും എംമ്പുരാൻ എന്ന ചിത്രത്തെ പല ഭാഗത്ത് നിന്ന് വിടാതെ പിൻ തുടരുമ്പോൾ എംമ്പുരാൻ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നൽകി . ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ അക്രമം ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ എ എ റഹിം ആവശ്യപ്പെടുന്നു.
പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും എന്നാൽ ഒരു ഘട്ടത്തിൽ അവർ പോലും ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാവേണ്ട സാഹചര്യം ഉണ്ടായെന്നും എഎ റഹീം പറഞ്ഞു. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എംപിയുടെ നോട്ടീസ്. കൂടാതെ മഹാരാഷ്ട്രയിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാല്‍ കമ്രക്കെതിരെ കേസെടുത്തതടക്കം എ എ റഹീം എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.