അനുഷ എൻ.എസ്
ബാഹുബലി ദി ബിഗിനിംഗ് എന്ന ബ്രഹ്മാണ്ഡ ചിത്രം കൊണ്ട് ഇന്ത്യൻ പ്രേക്ഷകരുടെ എല്ലാം ഹീറോ ആയി മാറിയ സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലി എന്ന ചിത്രത്തോടൊപ്പം അതിൽ അഭിനയിച്ച അഭിനേതാക്കാളേക്കാളുപരി പ്രേക്ഷകർ കൂട്ടിവായിക്കാനാഗ്രഹിക്കുന്ന പേരാണ് അദ്ദേഹത്തിൻ്റേതെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ബാഹുബലിക്കിപ്പുറം ഒറ്റ ചിത്രം മാത്രമേ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയിട്ടുള്ളൂ. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. സിനിമാലോകത്ത് ഒരു ഇടിമുഴക്കമായി എത്തിയ RRR എന്ന സിനിമ ഓസ്ക്കാർ പുരസ്ക്കാരമടക്കി നേടിയിരുന്നു. ഇപ്പോഴിതാ പേരിട്ടിട്ടില്ലാത്ത ഏറ്റവും വുതിയ രാജമൗലി ചിത്രത്തിൻ്റെ കാസ്റ്റിംഗ് വാർത്തകളാണ് ആരാധകർക്കിടയിലെ ചർച്ച വിഷയം.

രാജമൗലി ചിത്രം എത്താൻപോകുന്നു എന്നത് തന്നെ സിനിമാരാധകർക്ക് ഏറെ ആവേശമുളവാക്കുന്ന കാര്യമാണ് , എന്നാൽ നമ്മൾ മലയാളികൾക്ക് അതിലും ആവേശമുണർത്തുന്ന ഒരു കാര്യം കൂടി ഉണ്ട് മലയാളത്തിലെ എമേർജിംഗ് സ്റ്റാർ പ്രിഥ്വിരാജാണ് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലെത്തുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഒരു പാൻ ഇന്ത്യൻ പരിവേഷം ലഭിച്ചുകൊണ്ടിരിക്കുന്ന,ഉറുമി ,ആടുജീവിതം പോലുള്ള കാതലുള്ള ചിത്രങ്ങളുടെ ഭാഗമായ പ്രിഥ്വിരാജ് രാജമൗലി ചിത്രത്തിലൂടെയാണെങ്കിൽ പോലും ഒരു പ്രതിനായക വേഷത്തിലെത്തുമ്പോൾ പ്രേക്ഷകർക്കിടയിൽ എത്രത്തോളം സ്വീകാര്യത ലഭിക്കും എന്നത് കുറച്ചൊരു സംശയം ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷേ
ഇത് വെറുമൊരു വില്ലന്‍ കഥാപാത്രമല്ലെന്നും മറ്റ് രാജമൗലി ചിത്രങ്ങളിലേതുപോലെതന്നെ നന്നായി എഴുതപ്പെട്ട, ക്യാരക്റ്റര്‍- ആര്‍ക് ഉള്ള കഥാപാത്രമാണെന്നുമാണ് റിപ്പോർട്ടുകൾ.വില്ലന്റെ പ്രവര്‍ത്തികള്‍ക്കുള്ള കൃത്യമായ വിശദീകരണം അയാളുടെ ഭൂതകാലത്തിലുണ്ടത്രെ.ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വാഞ്ചര്‍ ചിത്രമാണ് ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. തിരക്കഥാരചന ഏറെക്കുറെ പൂര്‍ത്തിയായ ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ വൈകാതെ ആരംഭിക്കും. ഒരു ഇന്റര്‍നാഷണല്‍ സ്റ്റുഡിയോ ആവും ചിത്രം നിര്‍മ്മിക്കുക. അതിനാല്‍ത്തന്നെ വിദേശ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം പൃഥ്വിരാജിന്റെ കാസ്റ്റിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

മറ്റാർക്കും അവകാശപ്പെടാനില്ലാത്ത തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് രാജമൗലി.ആകെ സംവിദധാനം ചെയ്തതേ 12 സിനിമകൾ ആ 12 എണ്ണവും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ .നടൻ്റെ ഡെയിറ്റിനായി വരിനിൽക്കുന്ന കാലമൊക്കെമാറി എന്ന് ആരാധകരെ അറിയിച്ച സംവിധായകനാണ് രാജമൗലി എന്ന് നമുക്ക് പറയാം.ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്ക്കാര നിർണയത്തിൽ മികച്ച സംവിധായകനുള്ള പുരസ്ക്കാരം,ക്രിട്ടിക്ക്സ് ചോയിസ് അവാർഡ്,നാഷണൽ അവാർഡ് തുടങ്ങി പത്മശ്രീ വരെ നേടിയ ഇതിഹാസമാണ് എസ്.എസ് രാജമൗലി.2001ൽ സ്റ്റുഡൻ്റ് നമ്പർ 1 എന്ന