ലോക്സഭ ഇലക്ഷന് കഴിഞ്ഞതോട് കൂടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. എല്ലാ രാഷ്ട്രീയ നിരീക്ഷകരും മാധ്യമ രംഗത്ത് വളരെ സജീവമായി നില്‍ക്കുകയാണ്. എല്ലാ ഊഹാപോഹങ്ങളും പ്രതീക്ഷകളും തലപൊക്കിയിട്ടുമുണ്ട്. ഇടതുമുന്നണിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ അവരും, യുഡിഎഫിനെ തോല്‍പ്പിക്കാനാവില്ലെന്ന് അവരും, താമര വിരിയിക്കുമെന്ന് ബിജെപിയും ഉറച്ച് വിശ്വസിച്ചിരിക്കുകയാണ്. കണക്കുകൂട്ടല്‍, കോണ്‍ഗ്രസിന് ഏകദേശം പത്തൊമ്പതും ഒരു സീറ്റ് ബിജെപി ക്കും എന്നുള്ളതാണ്. ഒരുപക്ഷേ, യുഡിഎഫ് 20 സീറ്റും നേടിയേക്കാം. ഒന്നും പറയാന്‍ ആകില്ല.
ആലപ്പുഴയില്‍ ശോഭയ്ക്കുള്ള പിന്തുണ വളരെ വലുതാണ്. തീര മേഖലയില്‍ അവര്ക്കുണ്ടായേക്കുന്ന മുന്നേറ്റം അവഗണിക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട്തന്നെ ശോഭാ സുരേന്ദ്രനിലുള്ള പ്രതീക്ഷ ചെറുതല്ല. ലത്തീന്‍ കത്തോലിക്കര്‍ ശോഭക്ക് അകമഴിഞ്ഞ പിന്തുണ നല്കി എന്നതാണ് വിവരങ്ങള്‍. കരിമണല്‍ കര്‍ത്തയെ എതിര്‍ക്കുന്ന ഒരു വിഭാഗവും ശോഭയ്ക്കൊപ്പം നിന്നിട്ടുണ്ട് എന്നതാണ് ശോഭയുടെ വിജയ സാധ്യതവര്ധിപ്പിക്കുന്നത്.
ശോഭയുടെ സാധ്യതകളെല്ലാം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് കെ സി വേണുഗോപാലിന്റെ അവസ്ഥ വളരെ പരിതാപകരമായി മാറിയിരിക്കുകയാണ്. ശോഭയ്ക്ക് വോട്ടുകിട്ടാനുള്ള സാധ്യതകള്‍ ഏറെയുള്ളപ്പോള്‍ വേണുഗോപാലിന്റെ ഏറിയ ചാന്‍സും ഇല്ലാതാകുകയാണ്.പോരാത്തതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉള്ള വ്യക്തിയാണ് കെസി വേണുഗോപാല്‍.
കൂടാതെ തിരുവനന്തപുരം പത്തനംതിട്ട ആറ്റിങ്ങല്‍ തൃശ്ശൂര്‍ തുടങ്ങിയ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ബിജെപി എത്തുമെന്നാണ് കണക്കുകൂട്ടലുകളുള്ളത്. ഈ മണ്ഡലങ്ങളിലെ മത്സരം കോണ്‍ഗ്രസും ബിജെപിയും ആയിട്ടായിരുന്നു എന്നുതന്നെ പറയേണ്ടിവരും. തിരുവനന്തപുരത്തും അതിശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. ഇവിടെ രാജീവ് ചന്ദ്രശേഖരനും ശശി തരൂരും തമ്മിലാണ് കടുത്ത മത്സരം. പക്ഷേ ന്യൂനപക്ഷങ്ങളുടെ വോട്ട് തിരുവനന്തപുരത്ത് ആര് നേടും എന്നതിലാണ് തിരുവനന്തപുരത്തിന്റെ വിജയം കണക്കാക്കാനാകുക.
ആറ്റിങ്ങലിലെ മത്സരം വി മുരളീധരനും അടൂര്‍ പ്രകാശമായിട്ടാണെന്ന് പറയേണ്ടി വരും. വളരെ വാശിയേറിയ മത്സരം തന്നെയാണ് ഇവിടെയും അരങ്ങേറുക. വര്‍ക്കല ശിവഗിരി മണ്ഡലത്തിന്റെ പിന്തുണ വിഎസ് ജോയിക്ക് നേടാന്‍ സാധിച്ചാല്‍ അവിടെയും മത്സരം കനത്തതാകാനാണ് സാധ്യതകളുള്ളത്. അടൂര്‍ പ്രകാശവും മുരളീധരനും നേരിട്ടുള്ള ഒരു മത്സരത്തിനാണ് ആറ്റിങ്ങള്‍ സാക്ഷ്യം വഹിക്കുക.
പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ സ്ഥിതി തീര്‍ത്തും പ്രവചനാതീതമാണ്. അനില്‍ ആന്റണിക്ക് വിവിധ സാധ്യതകള്‍ പറയുമ്പോഴും അനിലിന്റെ പേരില്‍ വന്ന വിവിധ ആക്ഷേപങ്ങളും വിവാദങ്ങളും അദ്ദേഹത്തിന്റെ വിജയ സാധ്യത ഇല്ലാതാക്കുക തന്നെ ചെയ്യും. മറ്റൊന്ന്, അവിടെ തോമസ് ഐസക് മത്സരങ്ങള്‍ക്ക് ഇല്ല എന്നൊരു സാഹചര്യമാണുള്ളതും. അതുകൊണ്ടുതന്നെ, പത്തനംതിട്ടയില്‍, അനില്‍ ആന്റണിയും ആന്റോ ആന്റണിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അവസാനഘട്ടത്തില്‍ ആന്റോ ആന്റണി തന്നെ കയറിപ്പോരാന്‍ ആണ് സാധ്യത.
തൃശ്ശൂര്‍ സുരേഷ് ഗോപിയും മുരളീധരനും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഎസ് സിനില്‍ കുമാര്‍ ഏറെ പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും. സിപിഎമ്മിന്റെ വോട്ടുകള്‍ കച്ചവടം ചെയ്യപ്പെട്ടതായുള്ള ആരോപണവും, ഇ പി ജയരാജന്റെ പ്രശ്നവും കൂടിയായപ്പോള്‍ ഇടതുമുന്നണിയുടെ വോട്ടുകള്‍ നല്ലരീതിയില്‍ മറയാന്‍ സാധ്യതയുണ്ട്.
എന്നാലും കേഡര്‍ വോട്ടുകള്‍ മാറാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. തിരുവനന്തപുരം പത്തനംതിട്ട ആറ്റിങ്ങല്‍ തൃശ്ശൂര്‍ ആലപ്പുഴ തുടങ്ങിയ അഞ്ചുമണ്ഡലങ്ങളിലും കോണ്‍ഗ്രസും ബിജെപിയുമാണ് നേര്‍ക്കുനേര്‍ മത്സരിക്കുന്നത് എന്ന എടുത്ത് പറയാവുന്ന മണ്ഡലങ്ങള്‍.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവാണുണ്ടായതും. ഇത് മുന്നണികളെ പ്രശ്നത്തിലാക്കില്ലായെന്നാണ് പറയുന്നതെങ്കിലും പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും കുഴയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകുന്നതല്ല. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് ഇതുവരേയും വ്യക്തമായിട്ടുമില്ല.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 77.84 ആയിരുന്നു പോളിംഗ് ശതമാനം എങ്കില്‍ 2024ല്‍ ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 70.35 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതില്‍ തിരുവനന്തപുരം- 66.43 ആറ്റിങ്ങല്‍- 69.40ആലപ്പുഴ- 74.90തൃശ്ശൂര്‍- 72.20പത്തനംതിട്ട- 63.35 എന്നീ നിലകളിലാണ് പോളിങ് ശതമാനമുള്ളത്. ഇത് ഏത് മുന്നണിയേയാണ് ബാധിച്ചിരിക്കുന്നതെന്ന് ജൂണ്‍ നാലിന് അറിയാം.